എം. കുട്ടികൃഷ്ണൻ മാസ്റ്ററെ പയ്യോളിയിൽ പുരോഗമന കലാസാഹിത്യ സംഘം അനുസ്മരിച്ചു

news image
Oct 5, 2024, 3:19 pm GMT+0000 payyolionline.in

പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടന്നു. സംസ്ഥാന സംഘടനാസിക്രട്ടറി എം. കെ. മനോഹരൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. മനുഷ്യർ തമ്മിൽ രൂപപ്പെടേണ്ട സൗഹൃദത്തെക്കുറിച്ച് നിരന്തരം ജാഗ്രതപ്പെടുത്തിയ സാംസ്കാരിക പ്രക്ഷോഭകാരിയായിരുന്നു എം. കുട്ടികൃഷ്ണൻ മാസ്റ്റർ എന്ന് അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എ.കെ. രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി. വർത്തമാനം കാലം ആവശ്യപ്പെടുന്ന പ്രവർത്തനത്തിനുള്ള ഊർജമാണ് കുട്ടികൃഷ്ണൻ മാഷിനെക്കുറിച്ചുള്ള സ്മരണകൾ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

അനുസ്മരണത്തോടപ്പം സംഘടിപ്പിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ മത്സരത്തിൽ വിജയിച്ചവരുടെ സൃഷ്ടികളെ ഭാസ്കരൻ തിക്കോടി പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. വിജയികൾക്കുള്ള ഉപഹാരങ്ങൾ എം.കെ.മനോഹരൻ, എ.കെ. രമേഷ്, ഭാസ്കരൻ തിക്കോടി, വി.പി. രാമചന്ദ്രൻ എന്നിവർ നൽകി. ഡോ. ആർ.കെ. സതീഷ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ചന്ദ്രൻ മുദ്ര സ്വാഗതവും പി.കെ. ശശി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe