മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ സ്വാഗത സംഘം രൂപീകരിച്ചു

news image
Oct 2, 2024, 9:32 am GMT+0000 payyolionline.in

ചിങ്ങപുരം:  ഒക്ടോബർ 23, 24 തിയ്യതികളിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന്  വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ  നടന്നു.

പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.എം. രാജുല അധ്യക്ഷയായ  യോഗത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി. അഖില, രണ്ടാം വാർഡ് മെമ്പർ എ.വി. ഉസ്ന, പി.ഇ.സി. ഇംപ്ലിമെന്റിംഗ് ഓഫീസർ സുധ ഊരാളുങ്കൽ, പി.ഇ.സി. കൺവീനർ സനിൽ കുമാർ, സ്കൂൾ മുൻ പ്രധാനാധ്യാപകർ വി.കെ. രവി, കെ. വിജയരാഘവൻ, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, പി. നാരായണൻ, ഒ. രാഘവൻ, മൊയ്തീൻ മനാർ, കെ. പി. പ്രഭാകരൻ, കുനിയിൽ ശ്രീനിവാസൻ, ഷംസുദ്ദീൻ കുറ്റിക്കാട്ടിൽ, വി. വി. ഷിജിത്ത്, പുഷ്പ ഗ്രീൻവ്യൂ തുടങ്ങിയവർ സംസാരിച്ചു.

 

പ്രധാനാധ്യാപിക എൻ.ടി. കെ. സീനത്ത് യോഗത്തിന് സ്വാഗതം അറിയിക്കുകയും, പി.ടി.എ. പ്രസിഡൻ്റ് പി.കെ. തുഷാര നന്ദി അറിയിക്കുകയും ചെയ്തു. സ്വാഗത സംഘം ഭാരവാഹികളായി സി.കെ. ശ്രീകുമാർ -ചെയർമാൻ, എൻ.ടി. കെ. സീനത്ത് -ജനറൽ കൺവീനർ, ടി.എം. രാജുല -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe