കൊയിലാണ്ടി: ദേശീയപാതയുടെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന തിരുവങ്ങൂരിൽ സർവ്വീസ് റോഡ് ഇടിഞ്ഞുതകർന്നത് ഗുരുതര ഗതാഗത തടസ്സം സൃഷ്ടിച്ചു. സംഭവം വെങ്ങളത്തിനും തിരുവങ്ങൂരിനുമിടയിലാണ് നടന്നത്. റോഡിന്റെ സൈഡിലെ ഓവ് ചാലിൻ്റെ സ്ലാബും തകർന്നതോടെ വൻതോതിൽ ഗതാഗതം മുടങ്ങി.
ഇന്നു രാവിലെ മുതൽ കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് വലിയ രീതിയിൽ തടസ്സം നേരിട്ടു. ഗതാഗതം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. അടിയന്തിരമായി റോഡ് പുനരുദ്ധാരണം നടത്താൻ നടപടികൾ ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.