മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ അഴിയൂരിൽ ജനകീയ പ്രക്ഷോഭം

news image
Sep 26, 2024, 5:53 pm GMT+0000 payyolionline.in

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിലും കോവിഡിന് മുമ്പ് നിർത്തി മുഴുവൻ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം തീരുമാനിച്ചു. നിർത്തുന്ന ട്രെയിനുകളുടെ എണ്ണം കുത്തനെ കുറച്ച് സ്റ്റേഷൻ നഷ്ടത്തിലാണെന്ന വാദം അംഗീകരിക്കില്ല.

അവഗണനയ്ക്കെതിരെ ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ യുവജന സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ബഹുജന സംഗമം നടത്തും. കല്ലാമലയിലേക്കുള്ള റോഡ് അടച്ച റെയിൽവേ നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രക്ഷോഭ പരിപാടികൾക്ക് ജനകീയ സമിതി രൂപീകരിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പി സാവിത്രി കെ കെ ജയചന്ദ്രൻ, പി പി ശ്രീധരൻ, യു. എ റഹീം, പ്രദീപ് ചോമ്പാല, കെ പി ജയകുമാർ, കെ എ സുരേന്ദ്രൻ, എ ബി സംറം ,പി കെ ബിനീഷ്, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ ആയിഷ ഉമ്മർ ചെയർമാൻ  , റീന രയരോത്ത് ജനകൺവീനർ, പി ബാബുരാജ്  ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe