മോദി ഭരണം പിന്നോക്ക വിഭാഗങ്ങളുടെ വികസനം ഉറപ്പു വരുത്തി: രാഹുൽ നഗർ

news image
Sep 23, 2024, 2:59 pm GMT+0000 payyolionline.in
കൊയിലാണ്ടി: പത്ത് വർഷത്തെ നരേന്ദ്ര മോദിയുടെ കേന്ദ്ര ഭരണം പിന്നോക്ക വിഭാഗങ്ങളുടെ വികസനം ഉറപ്പ് വരുത്തി എന്ന് ഒബിസി മോർച്ച അഖിലേന്ത്യ ഐ ടി സെൽ കൺവീനർ രാഹുൽ നഗർ പ്രസ്താവിച്ചു. ബി ജെ പി മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ ഭാഗമായി  കൊയിലാണ്ടി മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി ഹാർബർ കാപ്പാട് തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാരും കൊയിലാണ്ടി എം എൽ എയും ഇടപെടാത്ത സാഹചര്യത്തിൽ വിഷയം കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം എന്ന നിവേദനം ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് നിവേദനത്തിലൂടെ അറിയിച്ചു. തീരദേശ കാലാക്രമണം നേരിടുന്ന ഏഴുകുടിക്കലിൽ പുളിമുട്ട് നിർമ്മിക്കണം എന്ന് പ്രദേശവാസികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിവേദനം ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ഏഴു കുടിക്കൽ കൈമാറി. ഈ രണ്ട് വിഷയത്തിലും അടിയന്തര ഇടപെടലുകൾ നടത്താം എന്ന് ഉറപ്പ് നൽകി. കൊയിലാണ്ടി ഹാർബറിലെ കേന്ദ്രസർക്കാർ ഫണ്ടുകൾ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളും അദ്ദേഹം നേരിൽ കണ്ട്  പ്രവർത്തന പുരോഗതി വിലയിരുത്തി.
ഒ.ബി.സി.മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധകൃഷ്ണൻ , സംസ്ഥാന ഐ ടി സെൽ കൺവീനർ രാകേഷ്നാഥ്, ജില്ല ജനറൽ സെക്രട്ടറി അജയഘോഷ് , വൈസ് പ്രസിഡൻ്റ് എൻ.പി. പ്രദീപ് കുമാർ ,ജില്ലാ സെക്രട്ടറി ഷൈബു, ഒ.ബി.സി.മോർച്ച മണ്ഡലം പ്രസിഡണ്ട് ടി പി  പ്രീജിത്ത്  രാജീവൻ ഏഴുകുടിക്കൽ  എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ വി കെ ജയൻ, മണ്ഡലം പ്രസിഡണ്ട് എസ്. ആർജയ്കിഷ് , കെ വി സുരേഷ് , അഡ്വ എവി നിഥിൻ , വി കെ മുകുന്ദൻ, ഒ മാധവൻ, അതുൽ പെരുവട്ടൂർ, കെ കെ വൈശാഖ് കെ പി എൽ മനോജ് , നിഷ സി ,  പ്രിയ ഒരുവമ്മൽ ജിതേഷ് കാപ്പാട്, ജ്യോതി നളിനം, സുധ കാവുങ്കാ പൊയിൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe