കൊളാവിപ്പാലം ജനതാദൾ വി. സി. നാണുവിനെ അനുസ്മരിച്ചു

news image
Sep 22, 2024, 5:38 pm GMT+0000 payyolionline.in

പയ്യോളി: കൊളാവിപ്പാലം രാഷ്ട്രീയ ജനതാദൾ മത്സ്യത്തൊഴിലാളി യൂണിയൻ എച്ച്. എം. എസ് നേതാവും സഹകാരിയുമായ വി.സി. നാണുവിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. സ്മൃതികുടീരത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി.ദാമോധരൻ മാസ്റ്റർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.

പി.പി. കണ്ണൻ(മത്സ്യത്തൊഴിലാളി യൂണിയൻ എച്ച്. എം. എസ്. ജില്ലാ പ്രസിഡണ്ട്) അധ്യക്ഷം വഹിച്ചു. കൊളാവിപ്പാലം രാജൻ, ദിനേശ് ബാബു.പി. പി , എം.ടി. കെ ഭാസ്ക്കരൻ, എം.ടി.നാണു, എം. രവീന്ദ്രൻ, വി.സി ധനീഷ് , എം.ടി അഭിജിത്ത്,കെ.പി. സബിത ടീച്ചർ , ടി.വി. വാസു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe