കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗരാവലി ആദരിച്ചു

news image
Sep 21, 2024, 3:03 pm GMT+0000 payyolionline.in
കൊയിലാണ്ടി: കവിതാഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗരാവലി ആദരിച്ചു. ‘ഒരു പുക കൂടി ‘ എന്ന കല്പറ്റക്കവിതയുടെ രംഗാവിഷ്ക്കാരത്തോടെ പരിപാടി ആരംഭിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം  ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭ മുൻ അദ്ധ്യക്ഷയും ശ്രദ്ധ നിർവ്വാഹക സമിതി അംഗവുമായ
കെ. ശാന്ത സ്വാഗതമാശംസിച്ചു. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വിജയരാഘവൻ ചേലിയ അധ്യക്ഷത വഹിച്ചു.
 “ഇന്ത്യയിൽ അപ്രിയ സത്യം പറഞ്ഞേ പറ്റൂ. പൂച്ചയേയും എലിയേയും പറ്റി എഴുതിയാലും ഇവിടെ അത് ഫാസിസ്റ്റ് വിരുദ്ധ കവിതയാകുന്നു. കാലം കൈ പിടിച്ചെഴുതിച്ച് കവിതയെ ഇങ്ങനെയാക്കുന്നു. സംഘാടകരായ ശ്രദ്ധ സാമൂഹ്യപാഠശാല, കൊയിലാണ്ടിയ്ക്ക് സ്നേഹം, നന്ദി” -കല്പറ്റ നാരായണൻ പറഞ്ഞു.
കവി സത്യചന്ദ്രൻ പൊയിൽക്കാവ്, യു.കെ.രാഘവൻ മാസ്റ്റർ, മോഹനൻ നടുവത്തൂർ, വിജേഷ് അരവിന്ദ്‌, ശിവദാസ് പൊയിൽക്കാവ്, ടി.ടി. ഇസ്മയിൽ, അജയ് ആവള, ഡോ.എൻ.വി.സദാനന്ദൻ, അബ്ദുൾ റഹിമാൻ.വി.ടി, ശിഹാബുദ്ദീൻ.എസ്.പി.എച്ച്, എൻ.വി.ബിജു, വിനയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ കലാ-സാംസ്ക്കാരിക സംഘടനകളും കല്പറ്റ നാരായണനെ വേദിയിൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എൻ.കെ. മുരളി നന്ദി പ്രകാശിപ്പിച്ചു. “വ്യവസ്ഥിതിക്കും മുഖ്യധാരക്കും അപ്രിയനാവാനുള്ള ധൈര്യം കൽപ്പറ്റയെ
വ്യത്യസ്ഥനാക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുനിൽ.പി. ഇളയിടം പറഞ്ഞു. പ്രശസ്ത ഗായകൻ വി.ടി.മുരളി കല്പറ്റ നാരായണന് പുരസ്കാരശില്പം സമ്മാനിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ രാജേന്ദ്രൻ എടത്തുംകര മുഖ്യപ്രഭാഷണം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe