തൃശൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് തൃശൂരിൽ നടത്തിയ പരിശോധനയിൽ ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തൃശൂർ ചൊവ്വൂരിൽ ആണ് എൽഎസ് ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ചൊവ്വൂർ സ്വദേശിയായ ജിനു ജോസ് (28) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 130 മില്ലിഗ്രാം എൽഎസ്‍ഡി സ്റ്റാമ്പും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് യുവാവ് പിടിയിലായത്.
ചേർപ്പ് എക്സൈസ് റേഞ്ച് ഇൻസ്പെകർ കെ.അശ്വിൻ കുമാറിന്റെ നേതൃത്വത്തിലുള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെകർ രാജേഷ്.കെ.വി, സിവിൽ എക്സൈസ് ഓഫീസർ വിപിൻരാജ് ടി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്യാമലത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അതിനിടെ ഇന്ന് കൊല്ലം ജില്ലയിലെ പുനലൂരിൽ എക്സൈസ് കഞ്ചാവുമായി ഒരാളെ പിടികൂടി. 1.412 കിലോഗ്രാം കഞ്ചാവുമായി പുനലൂർ പരവട്ടം സ്വദേശിയായ രാജു (45വയസ്) എന്നയായാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ റെജി.ജെ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ.വൈ, പ്രിവൻ്റീവ് ഓഫീസർ റെജി മോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ റിൻജോ വർഗ്ഗീസ്, മാത്യുപോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജീഷ് ലാൽ എന്നിവരും പങ്കെടുത്തു.