തുറയൂരില്‍ സംഘടിപ്പിച്ച ‘അങ്ങാടി മൗലിദ്’ ശ്രദ്ധേയമായി

news image
Sep 19, 2024, 4:12 am GMT+0000 payyolionline.in

പയ്യോളി : തുറയൂർ സി എം സെൻ്ററും തുറയൂർ സർക്കിൾ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് എസ് എസ് എഫ് സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്ങാടി മൗലിദ് ശ്രദ്ധേയമായി.  സുന്നി സംഘം കുടുംബത്തിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാം തവണയാണ് അങ്ങാടി മൗലിദ് സംഘടിപ്പിക്കുന്നത്.തുറയൂർ ടൗണിൽ ഒരുക്കിയ അങ്ങാടി മൗലിദിൽ നൂറുക്കണക്കിന് ആളുകൾ പങ്കാളികളായി .തുടർന്ന് നടന്ന സ്നേഹ വിരുന്നിൽ സമൂഹത്തിൻ്റെ നാനാതുറകളിലുമുള്ളവർ പങ്കുചേർന്നത്  ശ്രദ്ധേയമായി.

റാഷിദ്‌ ഖുതുബി, സൽമാൻ സഖാഫി,ഉബൈദുള്ള സഖാഫി,അബ്ദുള്ള സഖാഫി കെ കെ,മുഹ്സിൻ ഖുത്ബി,
അലി സഅദി പ്രകീർത്തന സദസ്സിന് നേതൃത്വം നൽകി. സലീം പയ്യോളി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം പി കെ , അസ്‌ലം സഖാഫി, സുഹൈർ സഖാഫി, ഹാരിസ് സഖാഫി, ശിഫാസ് പാലച്ചുവട്, അഹ്മദ് ശരീഫ് കീരങ്കൈ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe