കൊയിലാണ്ടിയിൽ എസ്.വൈ.എസ്. മെഹ്‌ ഫിലെ അഹ് ലുബൈത്തിന് കൊടിയേറി

news image
Sep 18, 2024, 2:50 pm GMT+0000 payyolionline.in

 

കൊയിലാണ്ടി : എസ്.വൈ.എസ്. മെഹ്‌ ഫിലെ അഹ് ലുബൈത്തിന് ഇന്നലെ കൊയിലാണ്ടി വലിയകത്ത് പള്ളിക്ക് സമീപം കൊടിയേറി. ഹാഫിള് സയ്യിദ് ഹുസ്സൈൻ ബാഫഖി , എ.പി.പി തങ്ങൾ കാപ്പാട് , മുഹമ്മദ് ഐദ്രൂസ് (നജും) ,സയ്യിദ് അലവി ഐദ്രൂസ് തങ്ങൾ, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് താഹ ബാഫഖി അൽ മുന ,സയ്യിദ് ആരിഫ് അൻവർ മുനഫർ എന്നിവർ ചേർന്ന് ഒരേ സമയം 7 പതാകകൾ ഉയർത്തി.

തുടർന്ന് സ്വാഗതസംഘം കമ്മിറ്റിയുടെ പ്രഖ്യാപനം പി.എം.എസ് തങ്ങൾ കാപ്പാട് നിർവഹിച്ചു . വൈസ് : പ്രസിഡൻ്റ് ഹാമിദ് ബാത്ത അധ്യക്ഷനായി. എ.പി.പി തങ്ങൾ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു . സയ്യിദ് ഹാരിസ് ബാഫഖി , എ.അസീസ്(കൗൺസിലർ ) സയ്യിദ് ഹാശിം ജിഫ്രി , സയ്യിദ് അൻവർ മുനഫർ , സയ്യിദ് അബ്ദുള്ള ഹൈദ്രൂസ് , ടി.മൊയ്തുഹാജി സംസാരിച്ചു . മെഹ്ഫിലെ അഹ് ലു ബൈത്ത് സപ്തം : 29 ന് വൈകു : 6 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടക്കും. ഗ്രാൻ്റ് മൗലിദ് , ആദരവ് , മദ്ഹ് റസൂൽ പ്രഭാഷണം  ദുആ സംഗമം എന്നിവ ചടങ്ങിൽ നടത്തപ്പെടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe