കൊൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ സുപ്രധാന രേഖകളില്ലെന്ന്‌സുപ്രീം കോടതി. തിങ്കളാഴ്‌ച കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് പോസ്റ്റ്‌മോർട്ടത്തിന് ആവശ്യമായ പ്രധാന രേഖകൾ നഷ്ടമായത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ രേഖകൾ എവിടെയാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഇതില്ലാതെ പോസ്റ്റ്‌മോർട്ടം നടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിൽ പണിമുടക്കുന്ന ഡോക്ടർമാരോട് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കകം ജോലിയിൽ പ്രവേശിക്കണമെന്നും കോടതി നിർദേശിച്ചു. അല്ലാത്ത പക്ഷം അച്ചടക്ക നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.