പയ്യോളി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിനായി മേലടി ബ്ലോക്ക് പഞ്ചായത്തു തല നിർവഹണ സമിതി യോഗം ചേർന്നു. ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കാൻ ബ്ലോക്ക് പഞ്ചായത്തുതല നിർവഹണ സമിതി രൂപീകരിച്ചു യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് തലത്തിൽ ഏറ്റെടുക്കേണ്ട മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളെ കുറിച്ച് നവകേരളം കർമ്മ പ്ദധതി II , ജില്ലാ കോർഡിനേറ്റർ സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് ആളുകൾ സംസാരിച്ചു. മേലടി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തു തല നിർവഹണ സമിതി യോഗങ്ങൾ പൂർത്തിയായി. തറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരിഷ്, ബ്ലോക്ക് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ആരോഗ്യ വിദ്യാഭസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ലീന പുതിയോട്ടിൽ , എന്നിവർ സംസാരിച്ചു. ജി ഇ ഓ രജീഷ് സികെ യോഗത്തിന് സ്വാഗതവും ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന നന്ദിയും പറഞ്ഞു.