കുവൈറ്റ്:കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളായിരിക്കെ മരണപ്പെട്ട കോഴിക്കോട് – തിരുവനന്തപുരം ജില്ലകളിലെ ആറ് മെമ്പർ മാർക്കുള്ള കുടുംബ ക്ഷേമനിധി വിതരണം ബദരിയ്യ മദസ്സ ഹാളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് എംകെ മുസ്തഫയുടെ അധ്യക്ഷതയിൽ
കുവൈറ്റ് കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷൻ എച്ച്. എ, ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.
കെ.കെ. എം. എ . സ്റ്റേറ്റ് കമ്മറ്റി ജനറൽ സെക്രട്ടറി റസാഖ് മേലടി മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് അബ്ദുള്ള കരുവഞ്ചേരി , യു.എ. ബക്കർ , ബഷീർ മേലടി , ബഷീർ അമേത്ത് , എന്നിവർ പ്രസംഗിച്ചു. പ്രാർത്ഥനാ സദസ്സിന് ആർ.വി. അബ്ദുൽ ഹമീദ് മൌലവി നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി എം.സി. ഷറഫുദ്ദീൻ സ്വാഗതവും, പി.കെ. കുട്ട്യാലി നന്ദിയും പറഞ്ഞു.