പയ്യോളി : മഴപെയ്താൽ ചെളി, മഴ മാറിയാൽ പൊടി ശല്യം.., യാത്ര ദുരിതപൂർണമായ ദേശിയപാതയിൽ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ദേശിയപാത നിർമാണം പുരോഗമിക്കുബോൾ പയ്യോളി ടൗണിന്റെ ഹൃദയഭാഗത്താണ് പൊടിശല്യവും കൊണ്ട് യാത്രക്കാരും നാട്ടുകാരും പൊറുതിമുട്ടുന്നത്. കച്ചവടം നടത്താൻ പറ്റാത്ത സ്ഥിതിയാണ്.
റോഡ് നിർമാണം നടത്തുന്ന വഗാഡ് കമ്പനിക്കും എൻ.എച്ച്. അധികൃതർക്കുമെതിരെയായിരുന്നു സമരം.ഉപരോധം നടത്തിയ കെ.എം. ഷമീർ, പി.എം. സതീശൻ, അബ്ദുൽ ബാസിത്ത്, യു.സി. ഗഫൂർ, സവാദ് എരി പറമ്പിൽ എന്നിവരെ പയ്യോളി സി.ഐ. എ.കെ. സജീഷ് അറസ്റ്റ് ചെയ്ത് നീക്കി. പ്രകടനത്തിന് ഡെൻസൺ, എം. ഫൈസൽ, സി.വി. സുനീർ എന്നിവർ നേതൃത്വംനൽകി.