കൺസ്യൂമർഫെഡ്‌ 1500 ഓണച്ചന്ത തുറക്കും ; നിത്യോപയോഗസാധനങ്ങൾക്ക്‌ 30-50 ശതമാനംവരെ സബ്‌സിഡി

news image
Sep 3, 2024, 9:23 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത്‌ കൺസ്യൂമർഫെഡ്‌ ഓണച്ചന്തകൾ ഏഴിന്‌ തുടങ്ങും. 1500 ഓണച്ചന്തകൾ  14 വരെ  പ്രവർത്തിക്കും. ത്രിവേണി സൂപ്പർ മാർക്കറ്റ്‌, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോർ, പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘം, എസ്‌സി, എസ്ടി സംഘം, ഫിഷർമെൻ സഹകരണ സംഘം എന്നിവ മുഖേനയാണ്‌ ചന്തകൾ പ്രവർത്തിക്കുക.

റേഷൻ കാർഡുമായെത്തി പതിമൂന്നിന നിത്യോപയോഗസാധനങ്ങൾ പൊതുവിപണിവിലയെക്കാൾ 30–-50 ശതമാനംവരെ സബ്‌സിഡിയോടെ വാങ്ങാം. 10–-40 ശതമാനം വിലക്കുറവിൽ മറ്റു നിത്യോപയോഗസാധനങ്ങളും ലഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനം ആറിന്‌ പകൽ 3.30ന്‌ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ കൺസ്യൂമർഫെഡ്‌ ചെയർമാൻ എം മെഹബൂബ്‌, മാനേജിങ് ഡയറക്ടർ എം സലിം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe