കേന്ദ്ര ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി; 2025 ഏപ്രിൽ ഒന്നിന് നിലവിൽവരും

news image
Aug 24, 2024, 5:24 pm GMT+0000 payyolionline.in

ന്യൂഡൽഹി: കേന്ദ്ര ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യു.പി.എസ് (യുനിഫൈഡ് പെൻഷൻ സ്കീം) എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരും. സർക്കാർ അടയ്ക്കുന്ന വിഹിതം 14ൽ നിന്ന് 18.5 ആയി ഉയർത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

2025 ഏപ്രിൽ ഒന്നിന് പുതിയ പെൻഷൻ പദ്ധതി നിലവിൽവരും. ഇപ്പോഴുള്ള എന്‍.പി.എസ് (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ് വേണോ എന്ന് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം.

പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻ.പി.എസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് പുതിയ പെൻഷൻ പദ്ധതി. അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പുതിയ പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർ പദ്ധതിയിലേക്ക് വിഹിതം നൽകണം എന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല.

പെൻഷൻ ഫണ്ടിലെ തുക എങ്ങനെ മാറിയാലും ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. 25 കൊല്ലം സർവ്വീസ് ഉള്ളവർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും. അതിൽ കുറവ് സർവ്വീസ് ഉള്ളവർക്ക് നിശ്ചിത പെൻഷൻ ഉണ്ടാകും. പത്തു വർഷം വരെയെങ്കിലും സർവ്വീസ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ കിട്ടാനും വ്യവസ്ഥയുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe