പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം

news image
Aug 10, 2024, 6:29 am GMT+0000 payyolionline.in

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല  ആകാശ നിരീക്ഷണത്തിനുശേഷം ചൂരൽമലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇതിനുശേഷം ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരന്തത്തെ അതിജീവിച്ചവരുമായി സംസാരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe