ഓണം അവധി; പ്രത്യേക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

news image
Aug 7, 2024, 4:08 pm GMT+0000 payyolionline.in

തിരുവനന്തപുരം:2024ലെ ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകളുമായി  കെഎസ്ആര്‍ടിസി. ഈ സര്‍വീസുകളുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ആഗസ്റ്റ് പത്തു മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 23വരെയുളഅള ദിവസങ്ങളിലായിരിക്കും കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും പ്രത്യേക ബസ് സര്‍വീസുകളുണ്ടായിരിക്കുക.

ഈ റൂട്ടുകളില്‍ നിലവിലുള്ള 90ഓളം ഷെഡ്യൂള്‍ സര്‍വീസുകള്‍ക്ക് പുറമെയാണ് ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകള്‍ സര്‍വീസ് നടത്തുക. ആഗസ്റ്റ് പത്ത് മുതല്‍ www.onlineksrtcswift.com എന്ന വെബ്സൈറ്റുകള്‍ വഴിയും,   ENTE KSRTC NEO OPRS   എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാന്‍‍ഡ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വീസുകള്‍ അയക്കണമെന്നും ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ  നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന  സ്കാനിയ, വോള്‍‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്സ്  ബസ്സുകള്‍ കൃത്യമായി സര്‍വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സുല്‍ത്താ ബത്തേരി, മൈസൂരു, ബെംഗളൂരു , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്. ഇതിനാല്‍ തന്നെ ബസുകള്‍ കേടായാല്‍ ഓരോ കേന്ദ്രങ്ങളിലുമുള്ള സപ്പോര്‍ട്ട് ബസുകള്‍ ഉപയോഗിച്ച് യാത്ര നടത്താനാകും.

ബെംഗളൂരു- ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ 10.09.2024 മുതല്‍ 23.09.2024 വരെ

1. 19.45 ബാംഗ്ലൂര്‍ – കോഴിക്കോട്    (SF)    –    കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂര്‍ – കോഴിക്കോട്    (SF)    –    കുട്ട, മാനന്തവാടി വഴി
3. 20.50 ബാംഗ്ലൂര്‍ – കോഴിക്കോട്    (SF)    –    കുട്ട, മാനന്തവാടി വഴി
4. 21.15 ബാംഗ്ലൂര്‍ – കോഴിക്കോട്    (SF)    –    കുട്ട, മാനന്തവാടി വഴി
5. 21.45 ബാംഗ്ലൂര്‍ – കോഴിക്കോട്    (SF)    –    കുട്ട, മാനന്തവാടി വഴി
6. 22.15 ബാംഗ്ലൂര്‍ – കോഴിക്കോട്    (SF)    –    കുട്ട, മാനന്തവാടി വഴി
7. 22.50 ബാംഗ്ലൂര്‍ – കോഴിക്കോട്    (SF)    – മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി
8. 23.15 ബാംഗ്ലൂര്‍ – കോഴിക്കോട്    (SF)    –    കുട്ട, മാനന്തവാടി വഴി
9. 20.45 ബാംഗ്ലൂര്‍ – മലപ്പുറം        (S/F)    –     മൈസൂര്‍, കുട്ട വഴി (alternative days)
10. 20.45 ബാംഗ്ലൂര്‍ – മലപ്പുറം    (S/Dlx.) –     മൈസൂര്‍, കുട്ട വഴി(alternative days)
11. 19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍        (S/Exp.)    –    കോയമ്പത്തൂര്‍, പാലക്കാട് വഴി
12. 21.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍        (S/Exp.)    –    കോയമ്പത്തൂര്‍, പാലക്കാട് വഴി
13. 22.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍        (SF)        –    കോയമ്പത്തൂര്‍, പാലക്കാട് വഴി
14. 17.30 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)    –    കോയമ്പത്തൂര്‍, പാലക്കാട് വഴി
15. 18.30 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)    –     കോയമ്പത്തൂര്‍, പാലക്കാട് വഴി
16. 19.30 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)    –     കോയമ്പത്തൂര്‍, പാലക്കാട് വഴി
17. 19.45 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)    –     കോയമ്പത്തൂര്‍, പാലക്കാട് വഴി
18. 20.30 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)    –     കോയമ്പത്തൂര്‍, പാലക്കാട് വഴി
19. 17.00 ബാംഗ്ലൂര്‍ – അടൂര്‍        (S/Dlx.)    –     കോയമ്പത്തൂര്‍, പാലക്കാട് വഴി
20. 17.30 ബാംഗ്ലൂര്‍ – കൊല്ലം    (S/Exp.)    –     കോയമ്പത്തൂര്‍, പാലക്കാട് വഴി
21. 18.10 ബാംഗ്ലൂര്‍ – കോട്ടയം    (S/Dlx.)    –    കോയമ്പത്തൂര്‍, പാലക്കാട് വഴി
22. 19.10 ബാംഗ്ലൂര്‍ – കോട്ടയം    (S/Exp.)    –    കോയമ്പത്തൂര്‍, പാലക്കാട് വഴി
23. 20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍        (SF)        –    ഇരിട്ടി, മട്ടന്നൂര്‍ വഴി
24. 21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍        (SF)        –    ഇരിട്ടി, മട്ടന്നൂര്‍ വഴി
25. 22.45 ബാംഗ്ലൂര്‍ – കണ്ണൂര്‍        (SF)        –    ഇരിട്ടി, കൂട്ടുപുഴ വഴി
26. 22.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍     (S/Exp.)    –    ചെറുപുഴ വഴി
27. 19.30 ബാംഗ്ലൂര്‍ – തിരുവനന്തപുരം (S/Dlx.)    –    നാഗര്‍‍കോവില്‍ വഴി
28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)    –    നാഗര്‍‍കോവില്‍ വഴി
29. 19.30 ചെന്നൈ – എറണാകുളം (S/Dlx.)     –    സേലം, കോയമ്പത്തൂര്‍ വഴി
………………………………………………………..
കേരളത്തില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ 09.09.2024 മുതല്‍ 22.09.2024 വരെ

1. 20.15 കോഴിക്കോട് – ബാംഗ്ലൂര്‍    (SF)    –    മാനന്തവാടി, കുട്ട വഴി
2. 20.45 കോഴിക്കോട് – ബാംഗ്ലൂര്‍     (SF)    –    മാനന്തവാടി, കുട്ട വഴി
3. 21.15 കോഴിക്കോട് – ബാംഗ്ലൂര്‍    (SF)    –    മാനന്തവാടി, കുട്ട വഴി
4. 21.45 കോഴിക്കോട് – ബാംഗ്ലൂര്‍    (SF)    –    മാനന്തവാടി, കുട്ട വഴി
5. 22.15 കോഴിക്കോട് – ബാംഗ്ലൂര്‍    (SF)    –    മാനന്തവാടി, കുട്ട വഴി
6. 22.30 കോഴിക്കോട് – ബാംഗ്ലൂര്‍    (SF)    –    മാനന്തവാടി, കുട്ട വഴി
7. 22.50 കോഴിക്കോട് – ബാംഗ്ലൂര്‍    (SF)    –    മാനന്തവാടി, കുട്ട വഴി
8. 23.15 കോഴിക്കോട് – ബാംഗ്ലൂര്‍    (SF)    –    മാനന്തവാടി, കുട്ട വഴി
9. 20.00 മലപ്പുറം – ബാംഗ്ലൂര്‍        (S/F)    –     മാനന്തവാടി, കുട്ട വഴി (alternative days)
10.20.00 മലപ്പുറം – ബാംഗ്ലൂര്‍     (S/Dlx.) –     മാനന്തവാടി, കുട്ട വഴി (alternative days)
11. 19.45 തൃശ്ശൂര്‍ – ബാംഗ്ലൂര്‍         (S/Exp.)-    കോയമ്പത്തൂര്‍, സേലം വഴി
12. 21.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍        (S/Exp.)    –    കോയമ്പത്തൂര്‍, സേലം വഴി
13. 22.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍        (SF)        –    കോയമ്പത്തൂര്‍, സേലം വഴി
14. 17.30 എറണാകുളം – ബാംഗ്ലൂര്‍    (S/Dlx.)    –    കോയമ്പത്തൂര്‍, സേലം വഴി
15. 18.30 എറണാകുളം – ബാംഗ്ലൂര്‍    (S/Dlx.)    –    കോയമ്പത്തൂര്‍, സേലം വഴി
16. 19.00 എറണാകുളം – ബാംഗ്ലൂര്‍     (S/Dlx.)    –    കോയമ്പത്തൂര്‍, സേലം വഴി
17. 19.30 എറണാകുളം – ബാംഗ്ലൂര്‍     (S/Dlx.)    –    കോയമ്പത്തൂര്‍, സേലം വഴി
18. 20.15 എറണാകുളം – ബാംഗ്ലൂര്‍     (S/Dlx.)    –    കോയമ്പത്തൂര്‍, സേലം വഴി
19. 17.30 അടൂര്‍ – ബാംഗ്ലൂര്‍         (S/Dlx.)    –    കോയമ്പത്തൂര്‍, സേലം വഴി
20. 18.00 കൊല്ലം – ബാംഗ്ലൂര്‍     (S/ Exp.)    –    കോയമ്പത്തൂര്‍, സേലം വഴി
21. 18.10 കോട്ടയം – ബാംഗ്ലൂര്‍    (S/Dlx.)    –    കോയമ്പത്തൂര്‍, സേലം വഴി
22. 19.10 കോട്ടയം – ബാംഗ്ലൂര്‍    (S/Dlx.)    –    കോയമ്പത്തൂര്‍, സേലം വഴി
23. 20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍         (SF)        –    മട്ടന്നൂര്‍, ഇരിട്ടി വഴി
24. 21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍        (SF)        –    ഇരിട്ടി, കൂട്ടുപുഴ വഴി
25. 22.10 കണ്ണൂര്‍ – ബാംഗ്ലൂര്‍        (SF)        –    ഇരിട്ടി, കൂട്ടുപുഴ വഴി
26. 17.30 പയ്യന്നൂര്‍ – ബാംഗ്ലൂര്‍    (S/Exp.)    –    ചെറുപുഴ വഴി
27. 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (S/Dlx.)    –    നാഗര്‍‍കോവില്‍, മധുര വഴി
28. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.)    –    നാഗര്‍‍കോവില്‍ വഴി
29. 19.30 എറണാകുളം – ചെന്നൈ (S/Dlx.)     –    കോയമ്പത്തൂര്‍, സേലം വഴി

യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സര്‍വീസുകള്‍ നടത്തുക. ഇതിനായി യൂണിറ്റ് ഓഫീസര്‍മാര്‍ ഓണ്‍‌ലൈന്‍ റിസര്‍‍വേഷന്‍ ട്രെന്‍റ്,  മറ്റ് സംസ്ഥാന ആര്‍ടിസികള്‍, ട്രാഫിക് ഡിമാന്‍റ്, മുന്‍വര്‍ഷത്തെ വിവരങ്ങള്‍ എന്നിവയും സമയാസമയം ബാംഗ്ലൂര്‍ സര്‍വീസ് ഇന്‍ ചാര്‍ജുകള്‍, ഓപ്പറേഷന്‍ കണ്‍‍ട്രോള്‍ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സര്‍വീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഇളവ് അനുവദിക്കും.

ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍‍വേഷന്‍ ഒഴിവാക്കുവാന്‍ ഈ സര്‍വീസുകള്‍‍ക്കെല്ലാം ഓണ്‍‍ലൈന്‍ റിസര്‍‍വേഷന്‍ സൗകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാല്‍ അനുവദനീയമാ  ഫ്ളെക്സി നിരക്കിലും ആയിരിക്കും  സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.online.keralartc.com,www.onlineksrtcswift.com എന്നീ വെബ്സൈറ്റുകളും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്ലിക്കേഷനും സന്ദര്‍ശിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe