ദേശീയപാത: വെള്ളക്കെട്ടിനും ദുരിതയാത്രയ്ക്കും അടിയന്തര പരിഹാരമുണ്ടാക്കും: ജില്ലാ കലക്ടർ 

news image
Jul 23, 2024, 4:22 pm GMT+0000 payyolionline.in

പയ്യോളി: ദേശീയപാത നിർമ്മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയുടെ ഭാഗമായി ഉയർന്നുവന്ന വെള്ളക്കെട്ടിനും ദുരിത യാത്രയ്ക്കും എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ജില്ലാ കലക്ടർ   സ്നേഹിൽ കുമാർ സിംഗ് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. പയ്യോളി നഗരസഭ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി തടസ്സപ്പെട്ട കൾവർട്ടുകൾ പുനസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കും, എൻഎച്ച്എഐയുടെയും എൽഎസ്ജിഡി യുടെയും കരാർ കമ്പനിയുടെയും എൻജിനീയർമാർ സംയുക്തമായി കൂടിയാലോചന നടത്തി കൽവര്ടുകളുടെയും ഡ്രൈനേജിന്റെയും പ്രവർത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം തയ്യാറാക്കാൻ തീരുമാനിച്ചു.

ആഴ്ചയിൽ ഒരു ദിവസം എൽഎസ്ജിഡി എൻജിനീയർമാരും എൻഎച്ച്എഐ എൻജിനീയമാരും അവലോകനയോഗം നടത്താനും തീരുമാനമായി. തിരുവങ്ങൂർ മുതൽ മൂരാട്പാലം വരെയുള്ള സർവീസ് റോഡിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കും. നന്തി വഗാഡ് ക്യാമ്പിലെമാലിന്യ പ്രശ്നംപൊലൂഷൻ കൺട്രോൾ ബോർഡിൻ്റെ നിർദ്ദേശപ്രകാരം മുഴുവൻ കാര്യങ്ങളും നടപ്പിലാക്കി ജൂലൈ 31നകം പരിഹരിക്കും. അടിയന്തര നടപടികൾ അടുത്ത ദിവസങ്ങൾക്കകം തീർക്കേണ്ടതാണെന്നും തീരുമാനിച്ചു. സർവീസ് റോഡുകളിൽ കൂടി വാഹനങ്ങൾ ടു വേ യാത്രയാണെന്ന് കലക്ടർ ഉറപ്പു നൽകി.  ഡ്രെയിനേജുകളിൽ നിന്നും മഴവെള്ളം ഒഴുക്കുന്നതിന് ജനങ്ങളുടെ സഹകരണം കലക്ടർ അഭ്യർത്ഥിച്ചു.       ചൊവ്വ വൈകിട്ട് 4. 45 നഗരസഭ കാര്യാലയത്തിൽ എത്തിയ കലക്ടറെ കാനത്തിൽ ജമീല എം എൽഎ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ  ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ ചേർന്നു സ്വീകരിച്ചു.

യോഗത്തിൽ പയ്യോളി നഗരസഭ, തിക്കോടി പഞ്ചായത്ത്, മൂടാടി പഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങളിലെ ചെയർമാൻ പ്രസിഡൻ്റുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തങ്ങളുടെ പ്രശ്നങ്ങൾ കളക്ടർ മുമ്പാകെ അവതരിപ്പിച്ചു. കലക്ടർ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. വടകര ആർഡിഒ അൻവർ സാദത്ത്, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, കൊയിലാണ്ടി തഹസിൽദാർ അലി, മൂടാടി പഞ്ചായത്ത് പ്രസിഡൻറ് സി കെ ശ്രീകുമാർ, തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ്  ജമീല സമദ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത്, സിപിഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു, മഠത്തിൽ നാണു, എ കെ ബൈജു, മഠത്തിൽ അബ്ദുറഹിമാൻ, കൗൺസിലർ ടി ചന്തു,അഷറഫ് കോട്ടക്കൽ, രാമചന്ദ്രൻ കുയ്യണ്ടി , കെ ശശിധരൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe