രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം വേണം: കൊയിലാണ്ടിയിൽ തഹസിൽദാറെ ഉപരോധിച്ച് യൂത്ത് ലീഗ്

news image
Jul 18, 2024, 1:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പയ്യോളി, തിക്കോടി, നന്തി എന്നിവിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് അടിയന്തരമായ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് കൊയിലാണ്ടി തഹസിൽദാറെ ഉപരോധിച്ചു. ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കുവാനും പ്രദേശം സന്ദർശിക്കുന്നതിനും മണ്ഡലത്തിലെ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ വിശ്യദമായി ചർച്ച ചെയ്ത് ശാശ്വത പരിഹാരം കാണണമെന്നും യൂത്ത് ലീഗ് തഹസിൽദാറോട് ആവശ്യപ്പെട്ടു.

കൊയിലാണ്ടി മുത്താമ്പി റോഡിലെ അടിപ്പാതയുമായി ബന്ധപ്പെട്ട യാത്രാക്ലേശവും അവിടെയുള്ള വെള്ളക്കെട്ടിനും പരിഹാരം വേണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടത് പ്രകാരം ഉടൻ അവിടെ ക്വാറിവേസ്റ്റ് നിക്ഷേപിച്ച് വിഷയം പരിഹരിക്കുമെന്നും തഹസിൽദാർ ഉറപ്പ് നൽകി. മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ കെ.കെ റിയാസ്,ഫാസിൽ നടേരി, സുനൈദ് ഏ.സി, പി.കെ മുഹമ്മദലി, സമദ് നടേരി, ബാസിത്ത് കൊയിലാണ്ടി,സാലിം മുചുകുന്ന്,സലാം ഒടക്കൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe