ശുചിമുറി മാലിന്യം പുറത്തേക്ക് തള്ളി: കൊയിലാണ്ടി താലൂക്ക് ആശുപത്രില്‍ കോണ്‍ഗ്രസ്സ് പ്രക്ഷോഭം

news image
Jul 17, 2024, 9:37 am GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് തള്ളിയതില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. കുളം പോലെ കുഴിയെടുത്ത് യാതൊരു അടച്ചുറപ്പമില്ലാതെയാണ് മനുഷ്യ വിസര്‍ജ്ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം ആശുപത്രി അധികൃതര്‍ പുറം തള്ളിയത്. കുഴിയില്‍ മത്സ്യത്തെ നിക്ഷേപിച്ച് പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത ശേഷം എച്ച് എം സി മീറ്റിംഗ് ഹാളിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. എം എല്‍ എ യും നഗരസഭ അദ്ധ്യക്ഷയും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ പിടിപ്പുകേടാണ് ഇത്രവലിയ ദുരിതത്തിലേക്ക് ജനങ്ങളെ തള്ളിവിടാന്‍ ഇടയാക്കിയത് എന്നും കോണ്‍ഗ്രസ്സ് പറഞ്ഞു.

കഴിഞ്ഞ 16 ദിവസമായി ഡയാലിസിസ് യൂണിറ്റിലെ വെള്ളവും ശുചിമുറിയിലെ മാലിന്യവും ഇതേ കുഴിയിലേക്ക് മോട്ടോര്‍ വെച്ച് അടിച്ചുകൊണ്ടിരിക്കുകയാണ്. കുഴി നിറഞ്ഞ് കവിഞ്ഞ് മനുഷ്യവിസര്‍ജ്ജം ഉള്‍പ്പെടെ പുറത്തേക്കൊഴുകിയിട്ടും ആശുപത്രി അധികൃതരോ നഗരസഭയോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല 16 ദിവസമായി ദിവസം 2000 രൂപ നിരക്കില്‍ വാടകക്കെടുത്ത മോട്ടോര്‍ വെച്ചാണ് ഈ ജോലി നിര്‍വ്വഹിക്കന്നത്. ഈ ഇനത്തില്‍ ഇതുവരെ 32000 രൂപ ചെലവഴിച്ച് കഴിഞ്ഞു. പുതിയ മോട്ടോര്‍ വാങ്ങുന്നതിന് 26000 രൂപ മാത്രം ചെലവ് വരുന്ന സാഹചര്യത്തിലാണ് ഇത്രയും അധികം തുക ചെലവഴിച്ച് അഴിമതി നടത്തുന്നത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത രണ്ട് കോടിയോളം രൂപ മുന്‍ എം എല്‍ എ യുടേയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്റെയും പേരില്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഇത്രയും തുകയുണ്ടായിരുന്നിട്ടും വിശാലമായ ഒരു ടാങ്ക് കുഴിക്കുവാന്‍ പോലും തയ്യാറാകാത്തത് അഴിമതി നടത്താനുള്ള ഒരു അവസരവും പാഴാക്കില്ല എന്ന ജനപ്രതിനിധികളുടെ പിടിവാശിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ സ്വാഗതം പറഞ്ഞു. നോര്‍ത്ത് ണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സതീഷ് കുമാര്‍, കെ. സുരേഷ് ബാബു , ഷീബ അരീക്കല്‍, മണി പാവുവയല്‍, ശ്രീജു പയറ്റുവളപ്പില്‍, രാജു പി വി, പത്മനാഭന്‍, നീരജ്‌ലാല്‍ നിരാല, സുധീഷ് എന്നിവര്‍ നേതൃത്വം വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe