നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കൊല്ലം കുന്യോറ മലയിൽ മണ്ണിടിച്ചിൽ

news image
Jul 16, 2024, 2:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കൊല്ലം കുന്യോറ മലയിൽ മണ്ണിടിച്ചിൽ. എസ്.എൻ കോളേജിനുസമീപം കിഴക്ക് ഭാഗതാണ് വൈകീട്ട് മണ്ണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയാണ് മണ്ണിടിച്ചലിന് കാരണം.

ഇതിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുന്ന് ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കവെയാണ് കിഴക്ക് ഭാഗത്ത് കുന്നിടിഞ്ഞത്.പടിഞ്ഞാറ് ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. മൂരാടും, മുക്കാളിയിലും സംഭവിച്ചതു പോലെ ബലപ്പെടുത്തുന്ന ഇവിടെയും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe