ഇരിങ്ങൽ: വൃക്ക മാറ്റി വെക്കാൻ യുവാവ് സഹായം തേടുന്നു. പയ്യോളി മുനിസിപ്പാലിറ്റിയിലെ
ആറാം ഡിവിഷനിലെ കോലാത്ത് ശ്രീജേഷാണ് വൃക്ക രോഗത്തിന് ചികിൽസയിലുളളത്.
വൃക്ക മാറ്റി വെക്കുക എന്നതാണ് ഏക പോംവഴി എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
ഒരു ജേഷ്ഠനും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന നിർദ്ധനരായ ശ്രീജേഷിന്റെ കുടുംബം കഴിഞ്ഞു പോകുന്നത് വളരെ പ്രയാസത്തിലാണ്. ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിനായി 1200 രൂപയും ഒരു മാസത്തേക്ക് 14400 രൂപയും ചെലവ് വരും. ചികിത്സക്കായി വലിയൊരു തുക ഇതിനോടകം ചില വഴിച്ച് കഴിഞ്ഞിട്ടുണ്ട്. വൃക്ക മാറ്റി വെക്കാനും തുടർ ചികിത്സക്കുമായി
ഭീമമായ തുക വേണ്ടി വരും. നാട്ടുകാരായ മണാണ്ടി ഗണേശൻ കൺവീനറായും ടി. അരവിന്ദാക്ഷൻ ചെയർമാനായും കല്ലാക്കോത്ത് സന്തോഷ് ട്രഷററായും ചികിത്സാ സഹായ
കമ്മറ്റി രൂപീകരിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ പയ്യോളി ബ്രാഞ്ചിൽ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
നമ്പർ 43 07 19 23006(ഐ. ഫ് .എസ്.സി കോഡ് SBIN 0070946/ എസ്.ബി.ഐ മേലടി)
ബ്രാഞ്ച് കോഡ് 70946. UP I ID 9747 100837@ SBI ഈ നമ്പറിൽ ഗൂഗിൾ പേ യും ചെയ്യാം.