കൊല്ലം ധീര ജവാൻ അനിൽകുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം ആചരിച്ചു

news image
Jul 13, 2024, 11:56 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം നഗരേശ്വരം ശിവശക്തി ഹാളിൽ ഗുഡ്മോണിങ് ഹെൽത്ത് ക്ലബ് ധീര ജവാൻ മീത്തൽ അനിൽകുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം സ്മൃതി ദിനമായി ആചരിച്ചു. ശിവദാസൻ വി പി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കാപ്പാട് ടൂറിസം പോലീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ധീര ജവാൻ മീത്തൽ അനിൽകുമാറിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു.

ഗുഡ്മോണിങ് ഹെൽത്ത് ക്ലബ് മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ 43 ആം വാർഡ് കൗൺസിലർ ഫക്രുദീൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു . പൂർവ്വ സൈനിക് സേവ പരിഷത്ത് ദേശീയ സെക്രട്ടറി മുരളീധർഗോപാൽ, ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് ട്രഷറർ പ്രമോദ് അയനിക്കാട്, കാവിൽ ബ്രദേഴ്സ് സെക്രട്ടറി  മധു മീത്തൽ , ഹോണറി ക്യാപ്റ്റൻ സുമന്ത്, ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് ജോ സെക്രട്ടറി ഷിജിത്ത് എന്നിവർ സംസാരിച്ചു. ഐശ്വര്യ കോറു വീട്ടിൽ നന്ദിയും പറഞ്ഞു. ആദിത്യൻ, ബാല ശ്രീ, അഭിനന്ദ്, ആദിത്യൻ , ജഗത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe