കൊടുങ്ങല്ലൂർ: യൂട്യൂബ് നോക്കി ഹിപ്പ്നോട്ടിസത്തിന് വിധേയമായ നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂറ്റ് വി കെ രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വെള്ളിയാഴ്ച നാലു കുട്ടികൾ ബോധമറ്റു വീണത്. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് ഹിപ്പ്നോട്ടിസത്തെ തുടര്‍ന്ന് ആശുപത്രിയിലായത്.
യുട്യൂബ് നോക്കിയാണ് ഹിപ്പ്നോട്ടിസം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തലകുനിച്ചു നിറുത്തി കഴുത്തിലെ ഏതോ ഞരമ്പിൽ പിടിച്ച് വലിക്കുന്നതാണ് രീതി. സ്കൂളിൽ ബോധമറ്റു വീണ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും മറ്റും മുഖത്ത് വെള്ളം തളിച്ച് വിളച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതെ തുടർന്ന് ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ സാധാരണ നിലയിലേക്ക് വന്നു. തുടര്‍ന്ന് ഇവരാണ് ഹിപ്പ്നോട്ടിസം നടത്തിയതാണെന്ന് പറഞ്ഞ്.