മുംബൈയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു; നാട്ടുകാർ ഓടിയെത്തും മുമ്പ് കാറുമായി രക്ഷപ്പെട്ട് ഡ്രൈവർ

news image
Jul 10, 2024, 3:59 am GMT+0000 payyolionline.in

മുംബൈ: മുംബൈയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ഗംഗാപൂർ മേഖലയിലുണ്ടായ അപകടത്തിൽ വൈശാലി ഷിൻഡെ (36) എന്ന യുവതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അമിത വേഗത്തിലെത്തിയ കാർ യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി ഉയർന്നു പൊങ്ങി ഇരുപത് മീറ്ററോളം അപ്പുറത്തേക്ക് തെറിച്ചുവീണു. വെള്ള നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. റോഡരികിൽ യുവതി നിന്നിരുന്ന അതേ വശത്ത് തന്നെ നിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ അപകടം കണ്ട് സ്ഥലത്തേക്ക് ഓടിയെത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ അപ്പോൾ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പാണ് മുംബൈയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ അമിത വേഗത്തിൽ വന്ന ബിഎംഡബ്ല്യൂ കാർ പാഞ്ഞു കയറിയത്. 45 വയസുകാരിയായ സ്ത്രീ ഈ അപകടത്തിൽ മരണപ്പെടുകയും ചെയ്തു. ഭർത്താവിനൊപ്പം മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന കാവേരി നഖ്വ എന്ന സ്ത്രീയാണ് മരിച്ചത്. അപകടത്തിന് ശേഷം ഒന്നര കിലോമീറ്ററോളം യുവതിയുടെ ശരീരവുമായി കാർ മുന്നോട്ട് നീങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അടുത്ത അനുയായിയായ രാജേഷ് സിങിന്റെ മകൻ മിഹിർ ഷായാണ് ഈ കാർ ഓടിച്ചിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe