പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ ലോറിയുടെ ടയറുകൾ താഴ്ന്നുപോയി. തിക്കോടി മീത്തലെ പള്ളിക്ക് മുൻവശത്തായി നിർമ്മിച്ച സർവീസ് റോഡിലാണ് പിൻചക്രങ്ങൾ താഴ്ന്നു പോയത് കാരണം ലോറി റോഡിൽ കുടുങ്ങിയത്.
പെരുമ്പാവൂരിൽ നിന്ന് ഇൻഡോറിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന ലോറിയാണ് ഇന്നലെ രാത്രി
രണ്ട് മണിയോടെ കുടുങ്ങിയത്.
പഞ്ചറായ ടയർ മാറ്റാനായി ദേശീയപാതയിൽ നിന്ന് ഒതുക്കി നിർത്താൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സംഭവം.
സർവീസ് റോഡ് നിർമ്മാണത്തിലെ അപാകതയാണ് കാരണമായി പറയുന്നത്. മഴക്കാലമായതോടെ ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.