കൊയിലാണ്ടിയില്‍ ചുമർച്ചിത്ര പ്രദർശനം ആരംഭിച്ചു

news image
Jul 4, 2024, 11:38 am GMT+0000 payyolionline.in
കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ നടക്കുന്ന ചുമർച്ചിത്ര പ്രദർശനം – പഞ്ചവർണ്ണിക – പ്രശസ്ത ചുമർച്ചിത്രകാരനും ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ എം നളിൻബാബു ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ. രാഘവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പാൾ എം ലക്ഷ്മണൻ പ്രശസ്ത ചുമർച്ചിത്രകാരൻ സതീഷ് തായാട്ട് എന്നിവർ ആശംസകൾ നേർന്നു.
പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് രമേഷ് കോവുച്ചൽ സംസാരിച്ചു. കലാലയം സെക്രട്ടറി കെ. ശ്രീനിവാസൻ  ജനറൽ കൺവീനർ സുരേഷ് ഉണ്ണി  സംസാരിച്ചു. ജൂലൈ 8 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ കലാലയം മ്യൂറൽ വിഭാഗത്തിലെ പഠിതാക്കളായ സി ശാന്തകുമാരി, ഷീജ റഷീദ്, ഷീബ സുലീഷ്, ഹീര സുനിൽ, അയന ടി കെ, അനശ്വര ടി, ശ്രുതി വി.പി, റിങ്കുഷ രാജൻ, ഷിബിന മനോജ്, സുരഭി എച്ച് ഗൗഡ, സവീഷ് കുമാർ, ബബീഷ് കൗസ്തുഭം, അഖിൽ സി കെ, ലിജീഷ് കെ എം, ജോബീഷ് എം കെ, അരുൺ , ബിനീഷ് ലക്ഷ്മണൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe