കഴിഞ്ഞ മാസം 19-ാം തീയതിയാണ് 30 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ ഓച്ചിറ പൊലീസ് പിടികൂടിയത്. റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തുടർന്നാണ് പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ ഒഡിഷ സ്വദേശി കിഷോറിനെ കുറിച്ച് മനസിലാക്കിയത്. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനിയാണ് കിഷോറെന്ന നിഗമനത്തിൽ പൊലീസ് എത്തി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശമനുസരിച്ച് ഓച്ചിറ എസ്.എച്ച്.ഒ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടു. ഒഡിഷ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കിഷോറിനെ പിടികൂടിയത്. ഒഡീഷയിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ വ്യാപകമായി കഞ്ചാവ് കൃഷി നടക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളാണ് ഈ സംഘങ്ങളുടെ ലക്ഷ്യം.