പയ്യോളി: അന്യായവും അശാസ്ത്രീയവുമായ കുടുംബ കോടതികളിലെയും ചെക്ക് കേസുകളിലെയും അമിതമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷദ് പയ്യോളി യൂണിറ്റ് പ്രമേയം പാസാക്കി പ്രതിഷേധിച്ചു. നിഷേധിക്കുന്ന സമൂഹത്തിനോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിലനിൽക്കാൻ മറ്റ് അഭിഭാഷക സംഘടനകളോട് പയ്യോളി യൂണിറ്റ് ആഹ്വാനം ചെയ്തു.
സാധാരണക്കാരെയും പൊതുസമൂഹത്തെയും സാരമായി ബാധിക്കുന്ന ആലോചനകൾ ഇല്ലാത്ത ഇത്തരം തീരുമാനങ്ങൾ പിൻവലിക്കാനും പുനപരിശോധിക്കാനും സംസ്ഥാന സർക്കാറിനോട് പയ്യോളി യൂണിറ്റ് ആവശ്യപ്പെട്ടു. അഡ്വ. കെവി. സുനിൽകുമാർ അധ്യക്ഷനും അതുൽ കൃഷ്ണ എൻ. എസ്. സ്വാഗതവും അശ്വിനി ബായ് നന്ദിയും നന്ദിയും പറഞ്ഞ ചടങ്ങിൽ അഡ്വ. മധുമോഹൻ അഡ്വ. ലസിത അഡ്വ. ധനിത്, അഡ്വ. അമൃത ജി നായർ, അഡ്വ. പ്രിൻസി എന്നവർ സംസാരിച്ചു.