കൊയിലാണ്ടി: മനുഷ്യമനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ ഒരുപോലെ അഭിസംബോധന ചെയ്യുന്നതിനായി ഭാരതം ലോകത്തിന് നൽകിയ ഏറ്റവും മൂല്യവത്തായ സംഭാവനയാണ് യോഗയെന്ന് ഡോക്ടർ പീയൂഷ് എം നമ്പൂതിരിപ്പാട് പറഞ്ഞു. ശ്രദ്ധ സെന്റർ ഫോർ യോഗ പൂക്കാടിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി നടന്ന യോഗ പരിശീലന ശിബിരത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ്, വയലിനിസ്റ്റ് വി രാജൻ എന്നിവരെ ആദരിച്ചു. പരിപാടിയിൽ സത്യനാഥൻ മാടഞ്ചേരി, പ്രീത പൊന്നാടത്ത്, സത്യചന്ദ്രൻ പൊയിൽക്കാവ്, സുധ തടവൻകയ്യിൽ, കലാമണ്ഡലം പ്രേംകുമാർ, ഡോക്ടർ ഇ ശ്രീജിത്ത്, സൗദാമിനി കെ, സിജിത്ത് തീരം, വി രാജൻ, ഗോപിക ഗോപകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ആർദ്രപ്രേം, ആതിര എസ് ബി, ദേവനന്ദ എസ് ബി എന്നിവർ ഒരുക്കിയ നൃത്ത പരിപാടിയും, ആശ്വിനീദേവ് നയിച്ച സംഗീത പരിപാടിയും നടന്നു.