മലപ്പുറം: മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് എതിര് ദിശയില്‍ വന്ന ഓട്ടോറിക്ഷയുമായി ഇടിച്ചത്. മോങ്ങം ഒളമതില്‍ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നല്കുന്ന വിവരം.
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം മലപ്പുറം മുട്ടിപ്പടിയിൽ
Jun 20, 2024, 8:47 am GMT+0000
payyolionline.in
വീട്ടിൽ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തി; തിരുവനന്തപുരത്ത് 23കാരൻ അറസ്റ്റിൽ
കൊയിലാണ്ടി പന്തലായനി ശ്രീ അഘോര ശിവക്ഷേത്ര പ്രതിഷ്ഠാദിന ഫണ്ട് ഉദ്ഘാടനം ചെയ്തു