അഴിയൂർ : ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42 ലക്ഷം ചിലവാക്കി നവീകരിച്ച പഞ്ചായത്ത് ഓഫീസ് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി ശ്രീധരന്‍, പി.ശ്രീധരന്‍, യു.എ.റഹീം, പി.ബാബുരാജ്, എം.പി. ബാബു, കെ.എ.സുരേന്ദ്രന്‍,പ്രദീപ് ചോമ്പാല, വി.പി.ജയന്‍, ശ്രീജേഷ്, ശ്രീധരന്‍ കൈപ്പാട്ടില്‍, പി.എം.അശോകന്‍, പ്രമോദ് കെ.പി, മുബാസ് കല്ലേരി, ഷംസീര്‍ ചോമ്പാല, , ബിന്ദു ജയ്‌സണ്‍, രാജേഷ് കുമാര്‍ ആര്‍.എസ് ഷാജി. എം സുനീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.