ചെന്നൈ: നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിളിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സംഘടന. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകുമെന്നാണ് പ്രഖ്യാപനം.
ദ്രാവിഡ സംഘടനയായ ടിഡിപികെയാണ് പ്രഖ്യാപനം നടത്തിയത്. കങ്കണയെ തല്ലിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവീന്ദര്‍ കൗറിൻ്റെ വീട്ടിലേക്ക് സമ്മാനം അയച്ചുകൊടുക്കുമെന്നാണ് പ്രഖ്യാപനം. കൊറിയർ കമ്പനി മോതിരം സ്വീകരിച്ചില്ലെങ്കിൽ വിമാനത്തിൽ ടിഡിപികെ പ്രവർത്തകന്റെ കൈവശം കുൽവീന്ദര്‍ കൗറിന്റെ വീട്ടിലേക്ക് സമ്മാനം എത്തിക്കും. പെരിയാറിന്റെ പുസ്തകങ്ങളും സമ്മാനിക്കുമെന്നും ടിഡിപികെ പ്രഖ്യാപിച്ചു.