ദില്ലി: ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിന് മർദ്ദനമേറ്റെന്ന് പരാതി. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സിഐഎസ്എഫിന്റെ വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്നാണ് പരാതി.
സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുൻപ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കുൽവീന്ദർ കൌർ എന്ന ഉദ്യോഗസ്ഥയാണ് മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ സിഐഎസ് എഫ് അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകുമെന്നാണ് റിപ്പോർട്ട്.