ഇടതുമുന്നണിയിൽ ആർക്കും കോഴ വേണ്ട, ഇവിടെയാരും കാശ് വാങ്ങില്ല: പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാർ

news image
May 24, 2024, 7:50 am GMT+0000 payyolionline.in

തൃശൂർ: ഇടതുമുന്നണിയുടെ മദ്യനയം നടപ്പാക്കാൻ കോഴ നൽകേണ്ടതില്ലെന്നും അതിനു വേണ്ടി ആരും പണം പിരിക്കേണ്ടതില്ലെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഇടതുമുന്നണിയിൽ ആർക്കും കോഴ ആവശ്യമില്ല. ആരും കാശു വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു. ഐടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കുമെന്നും മന്ത്രി വ്യകതമാക്കി.

മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നത് വലിയ വിവാദങ്ങൾക്കു വഴിവെച്ച സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe