കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ കുടുംബ സുരക്ഷാ പദ്ധതി ആശ്വാസ് ഇതിനോടകം തന്നെ ഒരു ആൾക്ക് 10 ലക്ഷം രൂപ വീതം 30 പേർക്ക് മൂന്ന് കോടി രൂപ നമ്മെ വിട്ടുപിരിഞ്ഞ കച്ചവടക്കാർക്ക് ലഭിച്ചുകഴിഞ്ഞു. ഈ പദ്ധതിയിൽ അംഗമായ കച്ചവടക്കാരൻ അസുഖത്തിന് ചികിത്സിക്കാനും ധനസഹായം ലഭിക്കുന്നതാണ്.
കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം പത്തും, ഇരുപതും അമ്പതും വർഷക്കാലത്തിലധികമായ് കച്ചവടം ചെയ്‌ത് കുടുംബം പുലർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ സമ്പാദ്യമായ് ഒന്നും തന്നെ ഉണ്ടാവുകയില്ല. ഈ അവസ്ഥയിൽ കച്ചവടക്കാരന്റെ നോമിനിയ്ക്ക് ഇന്നത്തെ സാഹചര്യത്തിൽ പത്ത് ലക്ഷം രൂപ ലഭിയ്ക്കുക എന്നത് ഒരു ആശ്വാസമാണ്.
നാളിതുവരെയായിട്ടും കച്ചവടക്കാരൻ മരണമടഞ്ഞാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് യാതൊരുവിധത്തിലുള്ള അനുകൂല്യവും ലഭിച്ചിട്ടില്ല അത്തരമൊരു സാഹചര്യത്തിലാണ് ഇത് സംസ്ഥാനത്തുടനീളം എട്ടിൽ കൂടുതൽ ജില്ലകളിൽ ഇത്തരത്തിലുള്ള പദ്ധതി വളരെ വിജയകരമായി പ്രവർത്തിച്ചു വരുന്നത്.
ഈ പദ്ധതിയിൽ അംഗമായ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കൊല്ലം യൂനിറ്റിൽ അംബിക ഹോട്ടൽ നടത്തിവന്നിരുന്ന രശ്മി സുധീർനാഥ് ഉൾപ്പെടെ 5 പേർക്ക് 2024 ഏപ്രിൽ 30ന് വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് ബഹുമാനപ്പെട്ട നമ്മുടെ സ്ഥലം എം.എൽ.എ കാനത്തിൽ ജമീല, വിതരണം ചെയ്തു. ജില്ലാ വൈ. പ്രസിഡണ്ടായ മണിയോത്ത് മൂസ സ്വാഗതവും ആശ്വാസ് ചെയർമാനായ എ.വി.എം. കബീർ അദ്ധ്യക്ഷതയും വഹിച്ചു.
റിപ്പോർട്ട് അവതരണം ബാപ്പുഹാജി, ഉദ്ഘാടനം കാനത്തിൽ ജമീല (എംഎല്‍എ കൊയിലാണ്ടി), അഡ്വ. കെ. സത്യൻ (നഗരസഭ വൈ. ചെയർമാൻ), മുഖ്യപ്രഭാഷണം അഷ്റഫ് മൂത്തേടത്ത് (കെവിവിഇഎസ് ജില്ലാ പ്രസിഡണ്ട്),സുനിൽ കുമാർ (ജില്ലാ ട്രഷറർ), റഫീഖ് മാളവിക (ജില്ലാ വൈസ്. പ്രസിഡണ്ട്), കെ.ടി. വിനോദൻ (ജില്ലാ സെക്രട്ടറി), കെ മൊയ്തീൻകോയ (ജില്ലാ സെക്രട്ടറി), ഒ.വി. ലത്തീഫ് (ജില്ലാ സെക്രട്ടറി), മൺസൂർ എ.കെ. (ജില്ലാ സെക്രട്ടറി), യു. അബ്ദുറഹിമാൻ (ജില്ലാ സെക്രട്ടറി),
മനാഫ് കാപ്പാട് (ജില്ലാ സെക്രട്ടറി), ബാബുകൈലാസ് (ജില്ലാ സെക്രട്ടറി), ബാബുമോൻ (ജില്ലാ സെക്രട്ടറി), എം സരസ്വതി (വനിതാവിംഗ് ജില്ലാ പ്രസിഡണ്ട്), ഇ ക്കെ സുകുമാരൻ (മണ്ഡലം പ്രസിഡണ്ട്), കെ എം രാജീവൻ (കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട്), സൗമിനി മോഹൻദാസ് (മണ്ഡലം വനിതാ പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു.