കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി 545 ബൂത്തിലേക്ക് ഉള്ള ഇലക്ഷൻ സാമഗ്രികൾ ഒരുക്കി 55 ഇനങ്ങൾ ഉള്ള കിറ്റ് ആണ് ഒരുക്കിയത്. താലൂക്ക് ഓഫീസിൽ ഇന്ന് ഉച്ചയോട് കൂടി കിറ്റ് പൂർത്തിയായത്. കൊയിലാണ്ടി തഹസിൽദാർ കെ പി അലി, ഭൂരേഖ തഹസിൽദാർ ഷിബു, ഡെപ്യൂട്ടി തഹസിൽദാർമാരായ ബിന്ദു വി, ഇ കെ. രാമചന്ദ്രൻ , യുകെ. രവീന്ദ്രൻ , ശാന്തകുമാരി മറ്റു ജീവനക്കാരായ രാമചന്ദ്രൻ, പി ജി സുരേഷ് കുമാർ, അനുപമ, ബൈജു, ഖദീജ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.
കൊയിലാണ്ടി താലൂക്കിലെ പയ്യോളി – ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് ബാലറ്റ് സജ്ജീകരണം പൂർത്തിയായി. കൊയിലാണ്ടി മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ പയ്യോളി ഹൈസ്കൂളിലും ബാലുശ്ശേരിയുടെ കോക്കല്ലൂർ ഹൈസ്കൂളിലും പേരാമ്പ്രയിലെത് സികെജി കോളേജ് പേരാമ്പ്രയിലാണ് സൂക്ഷിച്ചിരിക്കുന്നത്.