യു ഡി എഫ് ആർ എം പി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ വടകര ആർ ഡി ഒ പിക്ക് നാമനിർദേശ പത്രിക സമര്‍പ്പിച്ചു

news image
Apr 4, 2024, 9:23 am GMT+0000 payyolionline.in

വടകര: വടകര ലോക്സഭാ മണ്ഡലം യു ഡി എഫ് ആർ എം പി സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. വടകര ആർ ഡി ഒ പി.അൻവർ സാദത്ത് മുമ്പാകെയാണ് വ്യാഴാഴ്ച കാലത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചത്.

വടകര പുതിയ ബസ്സ്റ്റാൻറിൽ നിന്നും അമ്മമാരും സഹോദരിമാരും സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രകടനമായാണ് ആർ ഡി ഒ ഓഫീസിൽ വന്നത്.

യൂ ഡി എഫ് ആർ എം പി നേതാക്കളായ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.കെ.രമ എം എൽ എ, പാറക്കൽ അബ്ദുള്ള, കെ പ്രവീൺകുമാർ, എൻ വേണു, അച്ചു ഉമ്മൻ, വി എ നാരായണൻ, അഡ്വ ഐ മുസ, വി എൻ ചന്ദ്രൻ, കെ.ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, രാഹുൽ മാക്കൂട്ടത്തിൽ, പ്രദീപ്ചോബാല, പി.എം ജോർജ്, മനോജ് അവള, ടി.ട്ടി ഇസ്മയിൽ, വി പി ദുൽക്കിഫിൽ, സജീവ് മാറോളി, സി പി അസീസ്, പി സുരേഷ് ബാബു, കെ എം അഭിജിത്ത് സുനിൽ, മടപ്പള്ളി എം എ റസാഖ് ,അച്ചുതൻ പുതിയെടുത്ത്, സി വി അജിത്ത്, ബാബു ഒഞ്ചിയം, പി എം ഹബീബ്, വി ടി സൂരജ് എന്നിവർ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

 

തനിക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കും മറ്റും എതിരെ നിയമപരമായും മറ്റെല്ലാരീതിയിലുള്ള പോരാട്ടം തുടരുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എല്ലാ തരത്തിലും വർഗീയക്ഷികളെ പുണർന്നത് സി പി എമ്മും എൽ ഡി എഫും മാത്രമാണെന്ന് മുല്ലപള്ളി രാമചന്ദ്രനും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe