മേപ്പയ്യൂർ: മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും, അധ്യാപകനും മത-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.കെ ബഷീർ അനുസ്മണം നടത്തി.മുസ് ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം പാർട്ടി സംസ്ഥാന കൗൺസിലർ എ.വി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായ ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ.എ ലത്തീഫ്, കെ.എം.എ അസീസ്,ഷർമിന കോമത്ത്, എം.കെ.അബ്ദുറഹിമാൻ, കീപ്പോട്ട് പി മൊയ്‌തി,ടി.കെ അബ്ദുറഹിമാൻ, മുജീബ് കോമത്ത്, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, ഐ.ടി അബ്ദുസലാം എന്നിവര്‍ സംസാരിച്ചു.