കൊയിലാണ്ടി: അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ നേരിട്ടുള്ള വിപണിയിലെ ഇടപെടലിൻ്റെ ഭാഗമായി കിലോക്ക് 29 രൂപ നിരക്കിൽ പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ ‘ഭാരത് റൈസ്’ കൊയിലാണ്ടിയിൽ വിതരണം ചെയ്തു.
കാട്ടിലെ പടിക, പൂക്കാട്, ചെങ്ങോട്ട്കാവ്, വിരുന്നു കണ്ടി എന്നിവിടങ്ങളിൽ ആയിരം പാക്കറ്റ് ഭാരത് റൈസ് വിതരണം ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. വി കെ ജയൻ, അഡ്വ എ ,വി ,നിധിൻ, കെ വി സുരേഷ്, അഭിൻ അശോക്, വി. കെ ‘മുകുന്ദൻ, കൗൺസിലർമാരായ കെ ‘കെ ‘വൈശാഖ്, വി കെ സുധാകരൻ, പ്രീജിത്ത് ടി പി,രവി വല്ലത്ത്, എം കെ പ്രസാദ്, സജീവ് കുമാർ, പ്രിയ ഒരുവമ്മൽ, അഭിലാഷ് പോത്തല, കെ പി എൽ മനോജ് എന്നിവർ നേതൃത്വം നൽകി.