തിരുവനന്തപുരം> പൗരത്വ ഭേദഗതി നിയമവും പുതുക്കിയ ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) സുപ്രീംകോടതിയിൽ സ്റ്റേ ഹരജി നൽകി.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ സ്ഥിര താമസമാക്കിയവരിൽ മുസ്ലിം അല്ലാത്തവർക്ക് മാത്രം പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഒരുവിഭാഗത്തെ മതത്തിന്റെ പേരിൽ പൗരത്വത്തിൽ നിന്ന് ഒഴിവാക്കുന്നതിലെ വിവവേചനവും അഡ്വ. പി എസ് സുൽഫിക്കറലി മുഖേന നൽകിയ ഹരജിയിൽ പരാമർശിച്ചിട്ടുണ്ട്.