കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിലേക്ക്

news image
Mar 14, 2024, 9:10 am GMT+0000 payyolionline.in

തിരുവനന്തപുരം > പത്മജ വേണു​ഗോപാലിന് പിന്നാലെ കൂടുതൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയുമായ പത്മിനി തോമസും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന തമ്പാനൂർ സതീഷുമാണ് ബിജെപിയിൽ ചേർന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഇവർക്കു പുറമെ ഡിസിസിയുടെ മുൻ ഭാരവാഹികളും ബിജെപി അംഗത്വം സീകരിക്കും.

പിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള പത്മിനി വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിൽ ചേരുന്നത്. കോൺ​ഗ്രസിൽ അവ​ഗണന നേരിടുന്നുവെന്നു കാണിച്ചാണ് തമ്പാനൂർ സതീഷ് പാർടി വിട്ടത്.  പാർട്ടിയിൽ പുനഃസംഘടന നടന്നപ്പോഴൊക്കെ താൻ തഴയപ്പെട്ടതായി തമ്പാനൂർ സതീഷ് ആരോപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe