സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സന്തോഷ വാര്‍ത്ത; ക്ഷാമബത്ത കൂട്ടി, ഉത്തരവിറങ്ങി

news image
Mar 9, 2024, 12:03 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി ഉത്തരവിറങ്ങി. ഏഴിൽ നിന്നും ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ (ഡിയർനെസ്സ് അലവൻസ്) 4% വർധിപ്പിച്ചിരുന്നു. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഡി എ വ‍ര്‍ധന നിലവിൽ വരുക. ഒപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി. ദാരിദ്ര രേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയായ  ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി തുടരാനും കേന്ദ്രസര്‍ക്കാ‍ര്‍ തീരുമാനിച്ചിട്ടുണ്ട്. സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡിയാണ് തുടരുക. ഒപ്പം  ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe