കൊയിലാണ്ടി: അൻമ്പത് ലക്ഷം രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അനുജ്ഞ വാങ്ങൽ ചടങ്ങ് നടന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻനായർ ,പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ,കൺവീനർ കലേക്കാട്ട് രാജാമണി ടീച്ചർ, വെളിയണ്ണൂർ കേശവൻ ആശാരി, ഒ.ഗോപാലൻ നായർ, രമേശൻ രനിതാലയം, ഗിരീഷ് പുതുക്കുടി തുടങ്ങി നിരവധി ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
