ന്യൂഡൽഹി: ബി.ജെ.പിയെക്കുറിച്ച് തനിക്കറിയില്ലെന്നും പഠിക്കാൻ പോകുന്നേയുള്ളൂവെന്നും പ്രകാശ് ജാവ്ദേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാൽ. പാർട്ടിയിൽ നിന്നു മാറി രാഷ്ട്രീയം അവസാനിപ്പിക്കാനായിരുന്നു താൻ ആദ്യം ആലോചിച്ചതെന്നും എന്നാലിപ്പോഴിങ്ങനെ എത്തിച്ചേർന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.
മോദി ശക്തനായ നേതാവായത് കൊണ്ടാണ് താൻ ബി.ജെ.പിയിൽ ചേർന്നത്. മോദിയുടെ കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല. അദ്ദേഹത്തിന്റെ കഴിവും നേതൃത്വവും എന്നും തന്നെ ആകർഷിച്ചിരുന്നു. പാർട്ടിയിൽ അവഗണന നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് മൂന്ന് തവണ പരാതി കൊടുത്തെങ്കിലും പരിഹാരമുണ്ടായില്ല. എന്നെ തോൽപിച്ച ആളുകളെ തന്നെ തന്റെ മണ്ഡലത്തിൽ കൊണ്ടു വന്നുവെച്ചതോടെ പ്രവർത്തിക്കാൻ കഴിയാതായി. അവരെല്ലാവരും തന്നെ ദ്രോഹിച്ചു.
തനിക്ക് തൃശൂരിൽ വരാൻ പറ്റാതായി. കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് വേദനയുണ്ട്. അച്ഛൻ പാർട്ടി വിട്ടു പോയിട്ടും പാർട്ടി മാറാത്ത ആളാണ് ഞാൻ. തങ്ങളും കൂടെ വരാമെന്ന് പാർട്ടി പ്രവർത്തകർ തന്നെ വിളിച്ച് പറയുന്നുണ്ടെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.