സിദ്ധാർത്ഥന്റെ മരണത്തിൽ മുഖം നോക്കാതെ നടപടി; കുടുംബത്തിന് ഉറപ്പ് നൽകി മന്ത്രി ജി ആർ അനിൽ

news image
Mar 1, 2024, 9:09 am GMT+0000 payyolionline.in
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ കുടുംബത്തിന് ഉറപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ക്യാമ്പസുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും സർക്കാർ ഇക്കാര്യത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർഥിന്റെ നെടുമങ്ങാട് കുറക്കോടിലെ വീട്‌ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

‘മാതാപിതാക്കളുടെ ആശങ്കകൾ കേട്ടു. സംഭവം ഗൗരവമായി കണ്ടുകൊണ്ട് നിയമപരമായ നടപടികൾ സ്വീകരിക്കും. തെറ്റ് ആര് ചെയ്താലും കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കും’- മന്ത്രി ജി ആർ അനിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe