എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്; സുരേന്ദ്രനും തുഷാറും ദില്ലിയിൽ

news image
Feb 29, 2024, 4:12 am GMT+0000 payyolionline.in

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും.

കേരളത്തിൽ 6 എപ്ലസ് മണ്ഡലങ്ങളുൾപ്പടെ 8 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകൾക്കായി ഇന്ന് ദില്ലിയിലെത്തും. കേരളത്തിൽ 14 സീറ്റുകളിൽ ബിജെപിയും, 4 സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കാനാണ് നിലവിൽ ധാരണ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe