മൂന്നാറിൽ ഭിന്നശേഷിക്കാരിക്ക് പീഡനം; പ്രതിക്കായി അന്വേഷണം

news image
Feb 22, 2024, 4:43 am GMT+0000 payyolionline.in
മൂന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം പ്രതി രക്ഷപ്പെട്ടു. മൂന്നാർ മേഖലയിലെ ആദിവാസി കോളനിയിലാണ് സംഭവം. മാതാപിതാക്കളില്ലാത്ത 13 കാരി മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മുത്തശി വീടിന് പുറത്തായിരുന്ന സമയത്ത് വീടിന്റെ പിൻവശം എത്തിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് മുത്തശ്ശികണ്ട് ബഹളംവച്ചതോടെ ഇയാൾ പെൺകുട്ടിയെ എടുത്ത്‌ കൊണ്ടുപോയി. സമീപത്തെ കാട്ടിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്‌ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതി ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe