പേടിഎമ്മിനെതിരെ അന്വേഷണവുമായി ഇ.ഡി

news image
Feb 14, 2024, 1:54 pm GMT+0000 payyolionline.in

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പേടിഎമ്മുമായി ബന്ധപ്പെട്ട് ആർ.ബി.ഐയിൽനിന്നും ഇ.ഡി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഈ മാസം ആദ്യം പേടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണമാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്നാണ് സൂചന. റിസർവ് ബാങ്കിൽ നിന്ന് ഉൾപ്പടെ കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം മാത്രം ഇക്കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേററ് തുടർ നടപടി സ്വീകരിക്കുവെന്നാണ് റിപ്പോർട്ട്. എന്നാൽ, വാർത്തകളോട് പ്രതികരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ട​റേറ്റോ പേടിഎമ്മോ തയാറായിട്ടില്ല.

പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നുമൊക്കെ ആർ.ബി.ഐ നിർദേശത്തിൽ പറയുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe